കാസർകോട്: ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗവും റിട്ട.പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറു മായിരുന്ന പരവനടുക്കത്തെ കെ മാധവൻ നായർ (88) അന്തരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ നാല് തവണ അംഗമായിരുന്നു. പരവനടുക്കം ദീൻ ദയാൽ ഉപാദ്ധ്യായ സ്മാരക ട്രസ്റ്റിന്റെ സ്ഥാപക ചെയർമാനായിരുന്നു. കോട്ടരൂവം ശ്രീ മഹാ വിഷ്ണുമൂർത്തി ദേവസ്ഥാനത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. എക്സിക്യൂട്ടീവ് മാധവൻ നായർ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹംപരവനടുക്കത്തും പരിസര പ്രദേശങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘ പ്രവർത്തനം ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. പരേതനായ തായന്നൂർ മേലത്ത് കുഞ്ഞിരാമൻ നായരുടേയും കൂക്കൾ പൊന്നമ്മ അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. നിര്യാണത്തിൽ ബിജെപി കോഴിക്കോട് മേഖല പ്രസിഡണ്ട് കെ ശ്രീകാന്ത് അനുശോചിച്ചു.







