തൃശൂര്‍: മംഗലംഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ സംഘത്തിലെ 17 കാരന്‍ തിപ്പിലിക്കയം വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. തൃശൂര്‍ കാളത്തോട് ചക്കാലത്തറ അക്മല്‍(17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു അക്മല്‍ അടക്കമുള്ള സംഘം.
ഫോട്ടോ എടുക്കാന്‍ പാറക്കെട്ടില്‍ കയറി നിന്നപ്പോള്‍ തെന്നിവീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് മംഗലം ഡാം പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.







