തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ എംഎല്‍എക്കെതിരെ നടപടക്കൊരുങ്ങി നിയമസഭ. രാഹല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നല്‍കുന്നുവെന്നും, ആയതിനാല്‍ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. തുടര്‍ച്ചായായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ എംഎല്‍എ തല്‍സ്ഥാനത്ത് തുടരരുത്. അറസ്റ്റ് എതിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ഞായറാഴ്ച രാവിലെയാണ് പത്തനംതിട്ട സ്വദേശിയുടെ പരാതിയില്‍ രാഹുലിനെ പാലക്കാട് വച്ച് എസ്‌ഐടി അറസ്റ്റ് ചെയ്തതത്. പുലര്‍ച്ചെ 12.30 ഓടു കൂടിയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ വച്ച് എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഗര്‍ഭച്ഛിദ്രം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, ബലാത്സംഗം, പെണ്‍കുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തല്‍, തുടങ്ങിയവയാണ് പെണ്‍കുട്ടി ജി. പൂങ്കുഴലി ഐപിഎസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവരശേഖരണം നടത്തിയശേഷമായിരുന്നു.
കുടുംബപ്രശ്‌നങ്ങളാണ് യുവതിയെ രാഹുലുമായി സൗഹൃദത്തിലാക്കാന്‍ കാരണമായത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടതിന് പിന്നാലെ നേരില്‍ കാണണമെന്ന് പറഞ്ഞ് രാഹുല്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുല്‍ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നല്‍കിയത്.







