കരിവെള്ളൂര്‍: വാഹനാപകടത്തില്‍ മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ കെ.വിനീഷിന്റെ വീട്ടുകാര്‍ക്ക്
കുടുംബസഹായ ഫണ്ട് കൈമാറി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പൊലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്.
കരിവെള്ളൂര്‍ തെരു കുതിര് നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ കുടുംബത്തിന് ഫണ്ട് കൈമാറി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് പ്രസിഡന്റ് സി രമേശന്‍, വാര്‍ഡ് മെമ്പര്‍ കെ.ശോഭ, ഡിവൈഎസ്പി മാരായ സികെ സുനില്‍കുമാര്‍, കെ. വിനോദ്കുമാര്‍, കെഇ പ്രേമചന്ദ്രന്‍, ചന്തേര ഇന്‍സ്പക്ടര്‍ കെ.പ്രശാന്ത്, ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്‍, കെപിഎ ജില്ലാ പ്രസിഡന്റ് പി പ്രകാശന്‍, കെ.പി.എച്ച്.സി .എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇവി പ്രദീപന്‍, ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ്് ടി.ഗിരീഷ് ബാബു, വായനശാല സെക്രട്ടറി കെ. രാജീവന്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പിവി സുധീഷ് സ്വാഗതവും, കെ.പി.ഒ.എ. ജില്ലാ ജോ. സെക്രട്ടറി കെ.കെ. രതീശന്‍ നന്ദിയും, കെപിഎ ട്രഷറര്‍ പി.അജിത്ത് കുമാര്‍ അനുശോചനവും പറഞ്ഞു.







