കാസര്‍കോട്: പുതുവര്‍ഷത്തലേന്ന് തൃക്കരിപ്പൂരിലെ പോഗോപ്പ് റസ്റ്റോറന്റില്‍ യുവാക്കള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ജീവനക്കാരടക്കം 20 പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പയ്യന്നൂര്‍ കാര സ്വദേശികളായ ശ്രീജിത്ത്(35), നിഖില്‍(20), സജിത്ത്(25), രാഹുല്‍(25) എന്നിവരെയാണ് ആക്രമിച്ചത്. ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം ശിഹാബ്, അബ്ദു, ബിട്ടു, കണ്ടാലറിയാലവുന്ന 17 പേര്‍ക്കെതിരെയാണ് കേസ്. ഇരുമ്പ് വടികൊണ്ട് യുവാക്കളെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. റസ്‌റ്റോറന്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ 19 പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.







