തളിപ്പറമ്പ്: ഹൗസ് ബോട്ടില്‍ പാട്ടുവെച്ച് ഡാന്‍സ് കളിക്കവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഉരുവച്ചാലില്‍ കച്ചേരിയിലെ ഗോവിന്ദംവീട്ടില്‍ ഹരിഹര ടി.പി.രാമകൃഷ്ണന്‍(66)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മൊറാഴ വെള്ളിക്കീല്‍ പാര്‍ക്കിലായിരുന്നു സംഭവം. കുടുംബാഗങ്ങളും ബന്ധുക്കളുമായി വെള്ളിക്കീലില്‍ ഉല്ലാസയാത്രക്ക് എത്തിയതായിരുന്നു രാമകൃഷ്ണന്‍.
ബോട്ടില്‍ പാട്ടുവെച്ച് ഡാന്‍സ് കളിക്കവെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ചെറുകുന്നിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.







