കാസര്‍കോട്: ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്കു ചെയ്തിരുന്ന ഓട്ടോ റിക്ഷയുടെ ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. ബളാല്‍, കല്ലഞ്ചിറ, കുതിരുമ്മല്‍ ഹൗസിലെ എം അഷ്‌റഫിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രി വളപ്പില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷയിലായിരുന്നു കവര്‍ച്ച. വെള്ളിയാഴ്ച രാവിലെ 11 മണിക്കും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് മോഷണം നടന്നത്. അഷ്‌റഫിന്റെ അളിയന്റെ ഭാര്യയുടേതാണ് മോഷണം പോയ ആഭരണങ്ങളെന്നു പരാതിയില്‍ പറഞ്ഞു.







