കാസര്‍കോട്: ലൈംഗിക ആരോപണ വിധേയനായ സിപിഎം നേതാവും അധ്യാപകനുമായ സുധാകരനെ സ്‌കൂളില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളത്തൂര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. മഞ്ചേശ്വരം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. സ്‌കൂളിലെത്തും മുമ്പ് പൊലീസ് മാര്‍ച്ച് തടഞ്ഞു. കുമ്പള ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷെറിന്‍ കയ്യംകൂടല്‍, നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജുനൈദ് ഉറുമി, ഫാറൂഖ്, ദയനന്ദ ബാഡൂര്‍, രവിരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
1995 മുതല്‍ സുധാകരന്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നും ഇപ്പോള്‍ പീഡനത്തിനു പുറമെ ഭര്‍ത്താവും മക്കളും അടങ്ങിയ കുടുംബം സുധാകരന്റെ വധഭീഷണി നേരിടുകയാണെന്നും യുവതി ഡി ജി പിക്കു പരാതി നല്‍കിയിരുന്നു.







