കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാതെ ഇത്തവണ കോണ്‍ഗ്രസ്സ് തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരത്ത് പോസ്റ്റര്‍. ആര്‍ക്കും വേണ്ടാത്ത മാലിന്യങ്ങളെ ചുമക്കുന്ന ചവറ് കൂനയല്ല തൃക്കരിപ്പൂരെന്നും പോസ്റ്ററില്‍ വിമര്‍ശനം. കോണ്‍ഗ്രസ്സിനെ സ്വനേഹിക്കുന്നവര്‍ എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തൃക്കരിപ്പൂര്‍ മണ്ഡലം നല്‍കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. സിപിഎം ജില്ലാ സെക്രട്ടറിയും കേരള കോണ്‍ഗ്രസും ഉണ്ടാക്കിയ ധാരണയാണ് എളേരിയിലെ സിപിഎം ഭരണമെന്നും മുന്നണിയെ ഒറ്റുകൊടുക്കുന്ന കാട്ടുകള്ളന്മാര്‍ക്ക് തൃക്കരിപ്പൂരില്‍ വോട്ടില്ലെന്നും പോസ്റ്ററില്‍ പറയുന്നു. 2021 ലെ തെരഞ്ഞെടുപ്പ് വരെ തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയിരുന്നു. അതിന് ശേഷമാണ് മുന്നണി മര്യാദ പ്രകാരം കേരള കോണ്‍ഗ്രസിന് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവായ എം.പി. ജോസഫ് സിപിഎമ്മിലെ എം. രാജഗോപാലിനോട് തോറ്റത് 26,300 വോട്ടിനാണ്. കേരള കേണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഈ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും കടുത്ത അമര്‍ഷമുണ്ടായിരുന്നു.
ഇക്കുറി സീറ്റ് ചര്‍ച്ച തുടങ്ങും മുന്‍പേ കേരള കോണ്‍ഗ്രസ് വെടിപൊട്ടിച്ചിരുന്നു. തൃക്കരിപ്പൂര്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് തുറന്നടിച്ചു. കേരള കോണ്‍ഗ്രസ് തന്നെ അവിടെ മത്സരിക്കുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ത്ത് പോസ്റ്റിന് കമന്റുകളിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍
ഒരു പഞ്ചായത്ത് അംഗം പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് ഇനിയും തൃക്കരിപ്പൂര്‍ സീറ്റ് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് യുഡിഎഫിനോട് അവശ്യപ്പെട്ടിരുന്നു.








