ആലപ്പുഴ: അരൂര്‍ തുറവൂര്‍ മേല്‍പ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി ബ്രിഡ്ജ് നോയിസ് ബാരിയര്‍ സ്ഥാപിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പാലങ്ങളിലും ഹൈവേകളിലും ശബ്ദ തടസ്സങ്ങള്‍ കുറയ്ക്കാന്‍ നോയിസ് ബാരിയര്‍ ഉപയോഗിക്കാറുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി നോയിസ് ബാരിയര്‍ സ്ഥാപിക്കും. നോയിസ് ബാരിയര്‍ ഉപയോഗിക്കുന്നത് വഴി വാഹനത്തിന്റെ ഹോണ്‍, എന്‍ജിന്‍ ശബ്ദം എന്നിവ കുറയ്ക്കാനും, സമീപത്തെ വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയെ ശബ്ദ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കാനും, വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന മുഴക്കം നിയന്ത്രിക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.







