തിരുവനന്തപുരം: അഞ്ചുതെങ്ങ് സ്റ്റേഷനിലെ എ എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കെ ഷിബുമോനെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി അഞ്ചുതെങ്ങില്‍ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഷിബുവും കുടുംബവും. പുതിയ വീട് നിര്‍മാണം ആരംഭിക്കാനിരിക്കവേയാണ് മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും.
ഭാര്യയും രണ്ട് മക്കളുമുണ്ട്. നേരത്തെ ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സിപിഒ സന്തോഷ് കുമാര്‍ ആണ് മരിച്ചത്.







