കോഴിക്കോട്: സ്‌കൂള്‍ ബസ് പോയ ഉടനെ റോഡിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരം പുറമേരിയില്‍ രാവിലെ ഒമ്പത് മണിക്കായിരുന്നു സ്‌ഫോടനം. ബസിന്റെ ടയര്‍ കയറിയ ഉടനെയായിരുന്നു പൊട്ടിത്തെറി.
മാരകമായ ശബ്ദം കേട്ട് ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ചതിന് ശേഷം ഡ്രൈവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുവിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്നു കണ്ടെടുത്തു.







