തിരുവനന്തപുരം: കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ഈ ആശയം പങ്കുവച്ചത്. ഒരു കേരളീയന്‍ എന്ന നിലയില്‍ ഇത് എന്റെ വ്യക്തിപരമായ നിരീക്ഷണമാണെന്നും പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ലെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പുണ്ടെന്നാണ് ബല്‍റാം പറയുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാമെന്നും എറണാകുളം, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാമെന്നും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പുതിയ ജില്ലകള്‍ക്ക് കൂടി സാധ്യതയുണ്ടെന്നും കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കിടയില്‍ ഒരു പുതിയ ജില്ല കൂടി ആവാമെന്നുമാണ് ബല്‍റാം പറയുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താമെന്നും ബല്‍റാം പറയുന്നു.







