കണ്ണൂര്‍: കൂത്തുപറമ്പില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ മരിച്ചു. നരവൂര്‍ പാറ സ്വദേശി സുധി ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കല്‍ ക്വാറിയിലാണ് അപകടം. ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്നതിനിടെ ക്വാറിയുടെ ഒരുഭാഗം ഇടിഞ്ഞ് ലോറിക്ക് മുകളില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ഇയാളെ പുറത്തെടുത്തിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.







