കാസര്‍കോട്: ബങ്കരക്കുന്നില്‍ തെരുവ് നായകളുടെ വിളയാട്ടം. കൂട് തകര്‍ത്ത് ഏഴോളം വളര്‍ത്തു കോഴികളെ കൂട് കടിച്ചു കൊന്നു. ബങ്കരക്കുന്നിലെ അസീമിന്റെ കോഴികളെയാണ് ബുധനാഴ്ച പുലര്‍ച്ചെ ആക്രമിച്ച് കൊന്നത്. 10 ഓളം തെരുവുനായ്ക്കളെത്തി കോഴികളെ കടിച്ചുകീറുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് കോഴികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കളെ ആട്ടിയോടിച്ചുവിട്ടു. കൂട്ടിലെ എല്ലാ കോഴികളെയും കൊന്നൊടുക്കിയിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.







