ബോവിക്കാനം: മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞിയെ കോളോട്ട് മമ്മിഞ്ഞി ഫാമിലി അനുമോദിച്ചു. കുടുംബാംഗവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. കോളോട്ട് മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് പ്രസിഡന്റിന് ഉപഹാരം നല്‍കി. അബ്ദുല്‍ ഖാദര്‍ കോളോട്ട്, മൊയ്തു സഅദി, ബി.കെ മുഹമ്മദ് കുഞ്ഞി, ബി.കെ ഹംസ ആലൂര്‍, റസാഖ് പൈക്ക, കെ അബ്ദുല്‍ ഖാദര്‍ കുന്നില്‍, കാദര്‍ ആലൂര്‍, ഷാഫി പള്ളിക്കാല്‍, ബഷീര്‍ കടവില്‍, ഷരീഫ് പന്നടുക്കം, ബഷീര്‍ പിലാവടുക്കം, കെ.ബി ഉമ്മര്‍ ഫാറൂഖ്, ബദ്‌റുദ്ദീന്‍ കൊളോട്ട്, മജീദ് കടവില്‍, അഷറഫ് ഹെന്ന, ഫൈസല്‍ കടവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗം കോളോട്ട് മമ്മിഞ്ഞി ഫാമിലി കമ്മിറ്റി രൂപീകരിച്ചു.
അബ്ദുല്ല കോളോട്ട് നുസ്രത്ത്, കെ ഖാലിദ് കാസര്‍കോട്, ഖാലിദ് ബെള്ളിപ്പാടി, ഉമ്മര്‍ തൈര, കോളോട്ട് മുഹമ്മദ് കുഞ്ഞി, ബി.കെ അബ്ദുല്‍ ഖാദര്‍, ഉമ്മര്‍ പന്നടുക്കം, കെ അബ്ദുല്‍ ഖാദര്‍ കുന്നില്‍, കോളോട്ട് അബ്ദുല്‍ ഖാദര്‍ നുസ്രത്ത്, ഹനീഫ പന്നടുക്കം, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, യൂസഫ് കൊളോട്ട് എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. കെ.ബി മുഹമ്മദ് കുഞ്ഞി (പ്രസി.), കെ അബ്ദുല്‍ ഖാദര്‍ കോളോട്ട് (ജന.സെക്ര.),ഹംസ പന്നടുക്കം (ട്രഷറർ), മൊയ്തീന്‍ ചാപ്പ (മീഡിയ കണ്‍വീനര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.







