ഡോ. ടി വനജയ്ക്ക് ഭാരത് സേവക് സമാജ് പുരസ്‌കാരം

ചെറുവത്തൂര്‍: നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് നാഷണല്‍ അവാര്‍ഡിന് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി വനജയെ തെരെഞ്ഞെടുത്തു. പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിനിയാണ്. ദേശ നിര്‍മ്മാണ പ്രക്രിയയില്‍ സ്വയം സമര്‍പ്പണ രീതിയിലുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സോഷ്യല്‍ ഓഡിറ്റിംഗ് വഴി ഈ അവാര്‍ഡിനു ഇവരെ പരിഗണിച്ചത്. ഈ മാസം 12 നു തിരുവനന്തപുരം കവടിയാറുള്ള ഭാരത് സേവക് സാമാജ് സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page