കാസര്‍കോട്: കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനിലെ ബാത്റൂമുകള്‍ കഞ്ചാവ് വലിക്കാര്‍ കയ്യടക്കുന്നതായി പരാതി. കഞ്ചാവിന്റെ ഗന്ധം കാരണം യാത്ര ദുസഹമാവുമെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. പൊതുവേ ട്രെയിനുകളില്‍ തിരക്ക് കൊണ്ട് വീര്‍പ്പുമുട്ടുമ്പോഴാണ് മറ്റൊരു ദുരിതം കൂടി യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്നത്. ട്രെയിനില്‍ വേണ്ടത്ര പൊലീസുകാരില്ലാത്തതത് കഞ്ചാവ് വലിക്കാര്‍ക്ക് അനുഗ്രഹമാകുന്നു. കഞ്ചാവ് വലിക്കുന്നവരും യാത്രക്കാരും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുന്നതും പതിവാണ്. പലതവണ യാത്രക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണമുണ്ട്. മംഗളൂരുവിലേക്ക് പോകുന്ന ചില ആളുകളാണ് സ്ഥിരമായി കഞ്ചാവ് വലിക്കുന്നതെന്നാണ് വിവരം. വലിക്കാര്‍ കൂട്ടത്തോടെയാണ് ബാത് റൂമില്‍ കയറുന്നത്. കഞ്ചാവിന്റെ ഗന്ധം കാരണം മറ്റു യാത്രക്കാര്‍ക്ക് ബാത്റൂമില്‍ പോകാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. കോച്ചുകള്‍ കുറവായതിനാല്‍ വന്‍ തിരക്കാണ് പാസഞ്ചര്‍ ട്രെയിനില്‍ അനുഭവപ്പെടുന്നത്.







