കയ്യൂര്‍ ചെറിയാക്കരയില്‍ കര്‍ഷകന്‍ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: കയ്യൂര്‍ ചെറിയാക്കരയില്‍ കര്‍ഷകനെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിയില്‍ ഹൗസിലെ ടി ബാലകൃഷ്ണനാ(65)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീടിന്റെ ടെറസില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ബാലകൃഷ്ണനെ ബന്ധുക്കള്‍ കെട്ടഴിച്ച് കയ്യൂര്‍ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: വിജയകുമാരി. (ആശുപതി അറ്റന്‍ഡര്‍, ചെറുവത്തൂര്‍ സി.എച്ച്.എസ്.സി). മക്കള്‍: ബവിഷ, അഭിശങ്കര്‍(തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക് വിദ്യാര്‍ഥി). മരുമകന്‍: അജയ് തോമസ് (മാനന്തവാടി). സഹോദരങ്ങള്‍: വസന്ത (ഞണ്ടാടി), സതി, സുരേശന്‍ (പ്രധാനാധ്യാപകന്‍ ജി.യു.പി.എസ് കൂവാറ്റി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page