പാലക്കാട്: ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസ് എംപിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണവുമായി അടൂര്‍ പ്രകാശ് എംപി. ഇതില്‍ എസ്.ഐ.ടി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.
ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാഗാന്ധിയും ഒന്നിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നതിനെ കുറിച്ചും അടുര്‍ പ്രകാശ് പ്രതികരിച്ചു. പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാന്‍ ആണെന്നും ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താനും അവര്‍ക്കൊപ്പം പോയത്. തന്റെ മണ്ഡലത്തിലെ വോട്ടറാണ് പോറ്റിയെന്നും എന്നാല്‍ അയാള്‍ കാട്ടുകള്ളന്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. പിജെ കുര്യന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.







