വിവാഹം നിശ്ചയിച്ച യുവതിക്ക് ജന്മദിന ആശംസ അയച്ചു; പ്രതിശ്രുതവരനും സംഘവും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

ബംഗളൂരു: യുവതിക്ക് ജന്മദിന ആശംസയറിയിച്ച് സാമൂഹികമാധ്യമം വഴി സന്ദേശമയച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റുമരിച്ചു. ചിക്കമഗളൂരു തരികെരെ താലൂക്കിലെ ഉദെവ സ്വദേശി മഞ്ജുനാഥാണ് (28) മരിച്ചത്. പിറന്നാള്‍ ദിവസം ആശംസകള്‍ നേര്‍ന്ന് യുവതിയുടെ ഫോട്ടോ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മഞ്ജുനാഥും യുവതിയും നേരത്തെ സൗഹൃദത്തിലായിരുന്നു. പിറന്നാള്‍ ആശംസ ഇട്ടതറിഞ്ഞ പ്രതിശ്രുതവരന്‍ വേണുവും സുഹൃത്തുക്കളും മഞ്ജുനാഥ നേരിട്ട് കാണാന്‍ ക്ഷണിച്ചു. ബുധനാഴ്ച വൈകുന്നേരം ടൗണിലെ ഒരു അണ്ടര്‍പാസിനടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ വേണു മഞ്ജുനാഥിനെ കത്തികൊണ്ട് ആക്രമിച്ചു. മഞ്ജുനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page