നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മില്‍; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആറു ജില്ലകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടം നടന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മോദിയെ മുന്‍നിര്‍ത്തിയായിരിക്കും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. എസ്എന്‍ഡിപിയുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റും-അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആറു ജില്ലകളില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടന്നു. ഇതിനു തെളിവുണ്ട്. തൃശൂരിലുണ്ടായ വോട്ടു ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page