കാസര്‍കോട്: ചിത്താരി, ചേറ്റുകുണ്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പള്ളിക്കര, പൂച്ചക്കാട്ടെ മാളികയില്‍ മുഹമ്മദിന്റെ മകന്‍ ഗഫൂര്‍ (30) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഒരാളെ ഇടിച്ചുതെറുപ്പിച്ചത്. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുറ്റിക്കാടും ഇരുട്ടുമാണ് ട്രെയിന്‍ ഇടിച്ച ആളെ കണ്ടെത്താന്‍ തടസ്സമായത്. ബുധനാഴ്ച രാവിലെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞത്.







