കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിത്താരി ചേറ്റുകുണ്ടില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കനത്ത ഇരുട്ടും കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശവുമായതിനാലാണ് തെരച്ചില്‍ ദുഷ്‌ക്കരമായത്. ബുധനാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജീന്‍സ് പാന്റ്‌സും ടീ ഷര്‍ട്ടുമാണ് വേഷം. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.







