ബദിയടുക്ക: ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശങ്കര ഡി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി ഡയരക്ടര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. അക്കൗണ്ടന്റ്, സീനിയര്‍ ക്‌ളര്‍ക്ക്, യു.ഡി. ക്ലര്‍ക്ക്, അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍(2) എന്നീ തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്. മതിയായ ജീവനക്കാര്‍ ഇല്ലാത്ത സ്റ്റാല്‍ ഒരു സര്‍ട്ടിഫിക്കേറ്റിന് വേണ്ടി ജനങ്ങള്‍ പല തവണ ഓഫീസ് കയറി ഇറങ്ങണം. ഇത് ഒഴിവാക്കാനായി ഉടനെ ഒഴിവുള്ള സ്റ്റാഫ് നികത്തണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. വൈസ് പ്രസിഡണ്ട് അശ്വിനി കെ എം, മെമ്പര്‍ ബാലകൃഷ്ണ ഷെട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം മഹേഷ് വളകുഞ്ജ തുടങ്ങിയവര്‍ സംബന്ധിച്ചു.







