നീര്‍ച്ചാലില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം; പൊലിഞ്ഞത് കന്യപ്പാടി, മാടത്തടുക്ക സ്വദേശിയുടെ ജീവന്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. സീതാംഗോളിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനും കന്യപ്പാടി മാടത്തടുക്ക സ്വദേശിയുമായ മുഹമ്മദ് സൈനുദ്ദീന്‍ (29)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറേകാല്‍മണിയോടെയാണ് അപകടം. കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിലെ എസ് ബി ഐ ബാങ്കിനു മുന്നിലാണ് അപകടം. പെട്രോള്‍ പമ്പിലെ ഡ്യൂട്ടിക്ക് പോവുകയായിരുന്നു മുഹമ്മദ് സൈനുദ്ദീന്‍. കൂട്ടിയിടിയില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.
യൂത്ത്‌ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് മുഹമ്മദ് സൈനുദ്ദീന്‍. അബ്ദുല്‍ റഹ്‌മാന്‍- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസി. ഇബാന്‍ ഏക മകന്‍. സഹോദരങ്ങള്‍: ഖാദര്‍, റസിയ.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മുഹമ്മദ് സൈനുദ്ദീന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.
അപകടം സംബന്ധിച്ച് ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page