കാസര്‍കോട്: പനിയെ തുടര്‍ന്ന് പാണത്തൂര്‍ സ്വദേശി മരിച്ചു. പാണത്തൂര്‍ കരിക്കെ തോട്ടം സ്വദേശിയും ഇപ്പോള്‍ നീലേശ്വരം കോട്ടപ്പുറം താമസക്കാരനുമായ മാളിയേക്കാല്‍ അബൂബക്കര്‍ ഹാജി (78)ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പോകവെ കാസര്‍കോട് വച്ചു മരണപ്പെടുകയായിരുന്നു. സംസ്‌കാരം കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: നഫീസത്ത് ഹജ്ജുമ്മ. ഏക മകന്‍: അഷ്റഫ് (കുവൈത്ത്). സഹോദരങ്ങള്‍: ഫാത്തിമ, ഖദീജ, റുക്കിയ, ജമീല, അഫ്‌സ, അബ്ദുള്ള ഹാജി, അബ്ദുല്‍ റഹ്‌മാന്‍, ദാവുദ് ഹാജി, അബ്ദുല്‍ കരീം, ഉമ്മര്‍ ഹാജി.







