ന്യൂയോർക്ക് മേയർ : സൊഹ്‌റാൻ മംദാനി ഇന്ന് അധികാരമേൽക്കും

പി പി ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി (34) ഇന്ന് അർദ്ധരാത്രി അധികാരമേൽക്കും. നഗരസഭയ്ക്ക് താഴെയുള്ള, വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് .

1904-ൽ നിർമ്മിച്ച് 1945-ൽ ഉപേക്ഷിക്കപ്പെട്ട പഴയ ‘സിറ്റി ഹാൾ’ സബ്‌വേ സ്റ്റേഷനാണ് വേദി.

ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സെനറ്റർ ബെർണി സാൻഡേഴ്‌സ് പങ്കെടുക്കും.

മംദാനി തന്റെ ഫയർ ഡിപ്പാർട്ട്‌മെന്റ് തലവനായി ലിലിയൻ ബോൺസിഗ്നോറിനെ നിയമിച്ചതിനെതിരെ ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക് രംഗത്തെത്തി. എന്നാൽ 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥയെയാണ് താൻ നിയമിച്ചതെന്ന് മംദാനി മറുപടി നൽകി.

സാധാരണ ടൈംസ് സ്ക്വയറിൽ പുതുവർഷാഘോഷങ്ങൾ നടക്കുമ്പോൾ, മംദാനി ഭൂഗർഭ സ്റ്റേഷനിൽ ലളിതമായ ചടങ്ങിലൂടെ അധികാരം ഏറ്റെടുക്കുന്നത് ഒരു “പുതിയ യുഗത്തിന്റെ തുടക്കം” ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

നിലവിലെ മേയർ എറിക് ആഡംസ് ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page