തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുറത്തുകിട്ടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് നല്‍കും. ഒരു കുപ്പി വിറ്റാല്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മിഷനായി നല്‍കും.
കെ.എസ്.ആര്‍.ടി.സിയുടെ തന്നെ ഫണ്ടില്‍ നിന്നാണ് ഈ പദ്ധതിക്കുള്ള പണമെടുക്കുന്നത്.
ഉടന്‍ തന്നെ ഈ സംവിധാനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമമെന്ന് കെഎസ്ആര്‍ടിസി എംഡി പ്രമോജ് ശങ്കര്‍ പറഞ്ഞു. നിലവില്‍ ഒരു കമ്പനിക്കും കരാര്‍ നല്‍കിയിട്ടില്ല. ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര ബസുകളിലാകും കുപ്പിവെള്ളം നല്‍കിത്തുടങ്ങുക.
അധികം വൈകാതെ തന്നെ എല്ലാ റൂട്ടിലെയും ബസുകളില്‍ കുപ്പിവെള്ളം ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കുപ്പികള്‍ വില്‍പ്പന തുടങ്ങുന്നതോടെ എല്ലാ ബസുകള്‍ക്കുള്ളിലും വേസ്റ്റ് ബിന്‍ സ്ഥാപിക്കുമെന്ന് എംഡി പറഞ്ഞു.







