‘അടിച്ച്’ ആഘോഷിക്കാം! ബാറുകള്‍ ഇന്നു രാത്രി 12 മണിവരെ, ക്രമസമാധാന ലംഘനങ്ങള്‍ നടന്നാല്‍ അടപ്പിക്കും

തിരുവനന്തപുരം: മദ്യപന്‍മാര്‍ക്ക് പുതുവല്‍സര രാത്രിയില്‍ മതിയാവോളം ലഹരി നുരയാനുള്ള അവസരമൊരുക്കി സര്‍ക്കാര്‍. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാത്രി 12 വരെ പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സാധാരണയായി രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിക്കണമെന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.
ഇന്ന് വലിയ തോതില്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും ഹോട്ടലുകളില്‍ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍, പ്രവര്‍ത്തന സമയം നീട്ടി നല്‍കുമ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന ലംഘനങ്ങള്‍ ഉണ്ടായാല്‍ ബാറുകള്‍ ഉടന്‍ അടപ്പിക്കും. എന്നാല്‍ ബെവ്കോ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page