പി പി ചെറിയാൻ
ന്യൂയോർക്ക് :അമേരിക്കയിൽ ഇൻഫ്ലുവൻസ (പനി) അതിവേഗം പടരുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. രോഗവ്യാപനം ഇനിയും ശക്തമാകാനാണ് സാധ്യത.
ഈ സീസണിൽ ഇതുവരെ 75 ലക്ഷം ആളുകൾക്ക് രോഗം ബാധിക്കുകയും 3,100 പേർ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ മാത്രം 19,000-ത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത വൈറസിന്റെ പുതിയ വകഭേദമാണ് നിലവിലെ രോഗ വ്യാപനത്തിന് പ്രധാന കാരണമെന്നു കരുതുന്നു. ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ കെല്പുള്ളതിനാൽ അതിവേഗം പടരുന്നു.
ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ, മിഡ്‌വെസ്റ്റ്, ദക്ഷിണ മേഖലകളിലും രോഗവ്യാപനം കൂടുതലാണ്.
നിലവിലെ വാക്സിൻ പുതിയ വകഭേദത്തിനെതിരെ 40% വരെ മാത്രമേ ഫലപ്രദമാകുന്നുള്ളൂ. എങ്കിലും, കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപെടാൻ വാക്സിൻ എടുക്കുന്നത് തന്നെയാണ് നല്ലതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മാസ്കുകൾ ധരിക്കുകയും
രോഗബാധിതറുമായുള്ള സമ്പർക്കത്തിൽ നിന്ന് വിട്ടു നിൽക്കാനും അധികൃതർ മുന്നറിയിച്ചു.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ ചികിത്സ തേടണം .48 മണിക്കൂറിനുള്ളിൽ ചികിത്സന ടത്തു ന്നത് ഫലപ്രദമാനിന്നു കണ്ടെത്തിയിട്ടുണ്ട്.







