തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ജനങ്ങള്‍ നല്‍കിയ മുന്നിയിപ്പാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. വിമര്‍ശനം തെറ്റു തിരുത്താനുള്ള വഴിയാണ്. തെരഞ്ഞെടുപ്പ് തോല്‍വി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുത്തരിയല്ല. ചരിത്രം ആര്‍ക്കുവേണ്ടിയും അവസാനിക്കുന്നില്ല. തെറ്റു തിരുത്തുക എന്നത് കമ്മ്യൂണിസ്റ്റ് ഗുണമാണ്. വലിയ വര്‍ജനങ്ങളാണ്. ജനങ്ങളുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് മതിയായ തിരുത്തലുകള്‍ നടത്തും-ബിനോയ് വിശ്വം പറഞ്ഞു.
നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അതാണ് തിരിച്ചടിക്ക് ഇടയാക്കിയതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







