കാസര്‍കോട്: മദ്യലഹരിയില്‍ ഭാര്യയെയും ബന്ധുവായ യുവാവിനെയും ആസിഡ് ഒഴിച്ച് പൊളളലേല്‍പ്പിച്ചു. സംഭവത്തില്‍ 59 കാരന്‍ അറസ്റ്റിലായി. ചമ്പക്കാട്ടെ ജാനകി(54), സഹോദരിയുടെ മകന്‍ സുരേഷ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുന്നാട് ചമ്പക്കാട് ആണ് സംഭവം. മദ്യപാനിയായ രവീന്ദ്രന്‍ വീട്ടില്‍ സ്ഥിരമായി പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജാനകി മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ജാനകി താമസിക്കുന്ന വീട്ടിലെത്തിയും ഉപദ്രവം ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് വീടിന് പുറത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന ജാനകിയുടെ ദേഹത്തേക്ക് രവീന്ദ്രന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന മകള്‍ക്ക് നേരെയും ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചു. വീട്ടിനകത്തേക്ക് ഓടിയതിനാല്‍ ആസിഡ് ആക്രണണത്തില്‍ നിന്ന രക്ഷപ്പെട്ടു. ബഹളം കേട്ടാണ് ജാനകിയുടെ സഹോദരിയുടെ മകന്‍ സുരേഷ് വീട്ടിലെത്തിയത്. യുവാവിന് നേരെയും രവീന്ദ്രന്‍ ആസിഡ് ആക്രമണം നടത്തി. പൊള്ളലേറ്റ ഇരുവരെയും നാട്ടുകാരാണ് കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന് സമീപം തടിച്ചുകൂടി നാട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുന്നതിനിടെ ബേഡകം പൊലീസെത്തി രവീന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.







