കാസര്‍കോട്: പനി മൂര്‍ച്ഛിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ഉദ്യാവറിലെ ഉമ്മര്‍ ഫാറൂഖ് (26)ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഹമ്മദ് ഫാറൂഖ് വര്‍ഷങ്ങളായി ഹൊസങ്കടിയിലെ മട്ടന്‍ സ്റ്റാളില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. മുഹമ്മദ്-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹാസിര്‍, ഹസന്‍, ഹസീന.







