കോഴിക്കോട്: കുടുംബത്തോടൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ കരിയാത്തുംപാറയിലാണ് അപകടം. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
അപകടം നടന്ന സമയത്ത് പുഴയില്‍ ഒരുപാട് വെള്ളമുണ്ടായിരുന്നില്ല. കുട്ടി എങ്ങനെയാണ് മുങ്ങിപ്പോയത് എന്നതില്‍ അവ്യക്തതയുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ കുട്ടിയെ ആദ്യം കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലും എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.







