പി പി ചെറിയാന്‍
ടാരന്റ് കൗണ്ടി (ടെക്‌സാസ്): മനുഷ്യക്കടത്ത്, പെണ്‍വാണിഭം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട 25 കാരി എമിലി ഹച്ചിന്‍സിനെ കോടതി 30 വര്‍ഷം തടവ് ശിക്ഷിച്ചു. ടാരന്റ് കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പെണ്‍വാണിഭത്തിന് റിക്രൂട്ട് ചെയ്യുകയും അവരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ലൈംഗിക തൊഴില്‍ ചെയ്യിപ്പിക്കുകയും ചെയ്തു,
പെണ്‍കുട്ടികളെ ഭവനരഹിതരാക്കുമെന്നും അവരുടെ വിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി അവരെ നിയന്ത്രനത്തില്‍ വച്ചു ,
പെണ്‍കുട്ടികള്‍ സമ്പാദിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും എമിലി തട്ടിയെടുത്തു എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ .
കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് എമിലിക്ക് ശിക്ഷ വിധിച്ചത്. ഈ കേസില്‍ എത്ര പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ടെന്ന കൃത്യമായ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.







