ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മാതൃക: ഒരു ദിവസത്തെ വരുമാനം ദാനപദ്ധതിക്കു തുടക്കം

പി പി ചെറിയാൻ

മെസ്‌ക്വിറ്റ് (ഡാളസ്): മെസ്‌ക്വിറ്റിലെ സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാറ്റിവെച്ചു. മാതൃകാപരമായ പ്രവർത്തനം പ്രാദേശിക സമൂഹത്തിന് വലിയൊരു കൈത്താങ്ങായി മാറിയിരിക്കുന്നു . ഇടവകയിൽ നടന്ന ‘ഫാമിലി സൺഡേ’ ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങൾ

സമാഹരിച്ച തുകയുടെ 50 ശതമാനവും പ്രാദേശിക സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കാന് വിനിയോഗിച്ചു . ഇടവകയുടെ ഈ കാരുണ്യസ്പർശം
ടൗൺ ഓഫ് സണ്ണിവെയ്ൽ പ്രാദേശിക ക്ഷേമ പ്രവർത്തനങ്ങൾക്കും , സിറ്റി ഓഫ് മെസ്‌ക്വിറ്റ് നഗരപരിധിയിലെ സേവന പ്രവർത്തനങ്ങൾക്കും , ഷെയറിംഗ് ലൈഫ് നിർദ്ധനരായ ആളുകളെ സഹായിക്കുന്ന പദ്ധതികൾക്കും പ്രയോജനപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page