ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിക്കാനും ആഡംബര ജീവിതം നയിക്കാനും പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും ബൈക്കുകള്‍ മോഷ്ടിക്കുന്നത് പതിവാക്കി; 18കാരന്‍ അറസ്റ്റില്‍

മുംബൈ: ഇന്‍സ്റ്റാഗ്രാം റീലുകള്‍ ചിത്രീകരിക്കാനും ആഡംബര ജീവിതം നയിക്കാനും ബൈക്കുകള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ കൗമാരക്കാരന്‍ അറസ്റ്റില്‍. പ്രതം സുരേന്ദ്ര ബൊമ്മയെ മലദ് ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്നും 3.5 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ബൈക്കുകളും കണ്ടെടുത്തു. കഴിഞ്ഞ ആറ് മാസത്തിനിടെ കുറഞ്ഞത് 14 മോഷണങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

മോശം സാമ്പത്തിക പശ്ചാത്തലത്തിലുള്ള കുടുംബമാണ് മാല്‍വാനി സ്വദേശിയായ ബൊമ്മയുടേത്. സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ വര്‍ദ്ധിപ്പിക്കാനും, പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും, ആഡംബര ജീവിതം നയിക്കാനുമാണ് ഇയാള്‍ മോഷണം പതിവാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍ മോഷണം പോയതോടെ നിരവധി പേരാണ് സംറ്റേഷനില്‍ പരാതിയുമായെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടേയും രഹസ്യ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ചോദ്യം ചെയ്യലില്‍ മലാഡ്, ജോഗേശ്വരി, വിനോബ ഭാവേ നഗര്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page