കണ്ണൂര്‍: പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികനു നേരെ തെരുവുനായ ആക്രമണം. എടക്കാട്, പൊന്‍മാണിച്ചി റഫീഖ് (63) ആണ് അക്രമത്തിനു ഇരയായത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഴപ്പിലങ്ങാട്, പാച്ചക്കര, അസന്‍മുക്കില്‍ വച്ച് തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടിനു സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് തെരുവുനായ ആക്രമിച്ചത്.







