പയ്യന്നൂര്‍: കരിവെള്ളൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. തെരു റോഡിലെ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഗാന്ധി മന്ദിരത്തിന് നേരെയാണ് അക്രമം നടന്നത്. ഞായറാഴ്ച രാത്രിയിലാണ് അക്രമം നടന്നതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്ത നിലയില്‍ കണ്ടത്. നേതാക്കളുടെ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നിശാപഠന ക്യാംപ് നടന്നിരുന്നു. ഇതുകഴിഞ്ഞ് പ്രവര്‍ത്തകര്‍ തിരിച്ചുപോയിരുന്നു. പിന്നീട് അര്‍ധ രാത്രിയിലാണ് അക്രമം നടന്നതെന്ന് നേതാക്കള്‍ പറയുന്നു. മണ്ഡലം പ്രസിഡന്റ് ഷീബ മുരളി പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കി.
ഞായറാഴ്ച എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദര്‍ശിനി കോണ്‍ഗ്രസ് ഭവന് നേരെയും ആക്രമണം നടന്നിരുന്നു. പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും തകര്‍ത്തിരുന്നു.







