കൊച്ചി: സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിച്ച ‘പ്രേമം’ സൂപ്പര്‍ഹിറ്റ് സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിലെ പ്രധാന കഥാപാത്രമായ മലര്‍ മിസ്സിനെ ആളുകളിപ്പോഴും നെഞ്ചേറ്റുന്നു. ചിത്രത്തില്‍ മലര്‍ മിസ്സായി അഭിനയിച്ചത് സായ് പല്ലവിയായിരുന്നു. സാരിയുടുത്ത്, മേക്കപ്പില്ലാതെ മുഖക്കുരുവുള്ള മുഖവും ആരെയും മോഹിപ്പിക്കുന്ന ലാളിത്യമുള്ള ചിരിയുമായി നില്‍ക്കുന്ന മലര്‍ എന്ന കഥാപാത്രം ആരാധകരെ വശീകരിച്ചു. വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
വര്‍ഷങ്ങള്‍ക്ക് ശേഷം ഗസ്റ്റ് ലക്ചര്‍ ആയി കോളജില്‍ എത്തുന്ന മലര്‍ എന്ന കഥാപാത്രത്തിന് പിന്നില്‍ തന്റെ കാമുകിയും പിന്നീട് ജീവിതപങ്കാളിയുമായിത്തീര്‍ന്ന അലീനയാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. മുഴുവനായുമല്ലെങ്കിലും അല്‍പം പകര്‍ത്തിയിട്ടുണ്ടെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌സ്‌വുഡ് പുരസ്‌കാരവേദിയിലാണ് അല്‍ഫോന്‍സ് മനസ്സുതുറന്നത്.
സിനിമയിലെ കഥാപാത്രത്തെപ്പോലെ അലീനയും നല്ലൊരു നര്‍ത്തകിയാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.
പ്രണയവിവാഹമായിരുന്നു എന്റേത്. ചെന്നൈയില്‍ സ്റ്റെല്ല മേരീസില്‍ പഠിക്കുകയായിരുന്നു അലീന. പ്രേമം സിനിമയ്ക്കു ശേഷമായിരുന്നു വിവാഹം.
‘നേരം’ സിനിമ ചെയ്യുന്ന സമയത്താണ് അലീനയെ കണ്ടുമുട്ടിയത്. ആ സിനിമയ്ക്കു ശേഷമാണ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് തുടങ്ങിയത്. പിന്നീട് വീട്ടില്‍ പറഞ്ഞു. ബന്ധുക്കളുടെ സമ്മതത്തോടെ 2015 ഓഗസ്റ്റില്‍ വിവാഹം നടന്നുവെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. മക്കള്‍: ഈഥന്‍, ഐന.







