മദ്യപിച്ച് സ്‌കൂട്ടര്‍ യാത്ര; പൊലീസ് പരിശോധനയില്‍ വാഹനത്തില്‍ രേഖകളില്ലാത്ത പണം, വോര്‍ക്കാടിയില്‍ കര്‍ണാടക സ്വദേശി പിടിയില്‍

കാസര്‍കോട്: മദ്യപിച്ച് സ്‌കൂട്ടര്‍ ഓടിച്ച യാത്രക്കാരനില്‍ നിന്ന് രേഖകളില്ലാത്ത പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക കൊണാജെ അസൈഗോളി സ്വദേശി ആര്‍ ധനുഷ്(29) പിടിയിലായി. ശനിയാഴ്ച വൈകീട്ട് വോര്‍ക്കാടി മുടിമാറിലാണ് സംഭവം. മഞ്ചേശ്വരം പൊലീസ് വാഹന പരിശോധന നടത്തവേ മദ്യപിച്ച് അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് യുവാവ് വരികയായിരുന്നു. വാഹനം കൈകാട്ടി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ ആള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സ്‌കൂട്ടറിന്റെ സീറ്റ് തുറന്ന് പരിശോധിച്ചപ്പോള്‍ രേഖകളില്ലാത്ത 270,000 രൂപ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. പണം ഉറവിടം സംബന്ധിച്ച് വ്യക്തമായ മറുപടി യുവാവില്‍ നിന്ന് ലഭിച്ചില്ല. തുടര്‍ന്ന് പണം കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനു കേസെടുത്തു. പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page