ശബരിമല: ശബരിമല മണ്ഡല പൂജ മഹോത്സവം അല്‍പ്പ സമയത്തിനുള്ളില്‍ നടക്കും. ശബരിമലയും പരിസരവും ഭക്തസഹസ്രങ്ങളെക്കൊണ്ടു നിറഞ്ഞു. 10.10നും 11.30നുമിടയിലാണ് മണ്ഡലപൂജ. തങ്ക അങ്കി ചാര്‍ത്തിയ ധര്‍മ്മ ശാസ്താവിനെ ഇന്നു രാത്രി ദീപാരാധനവരെ ഭക്തജനങ്ങള്‍ക്കു ദര്‍ശിക്കാനാവും. രാത്രി 11 മണിക്കു അടക്കുന്ന നട മകരവിളക്കു മഹോത്സവത്തിനു 30നു വീണ്ടും തുറക്കും.
ഈശ്വര ചിന്തയാണ് ശാശ്വതമെന്നറിയുന്ന ഭക്തസഹസ്രങ്ങള്‍ അണമുറിയാതെ സന്നിധാനത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. മണ്ഡലപൂജ മഹോത്സവത്തിന് അഖിലാണ്ഡനായകനെ അണിയിക്കുന്നതിനു തങ്ക അങ്കി ഘോഷയാത്രയായി ഇന്നലെ ശബരിമലയില്‍ എത്തിച്ചു.
സര്‍വ്വാഭരണ ഭൂഷിതനായ ശാസ്താവിനെ ഒരു നോക്കു കാണാന്‍ കാത്തു നിന്ന ഭക്തജനങ്ങള്‍ രാത്രി അയ്യപ്പനെ വണങ്ങി സായൂജ്യമണിഞ്ഞു.
സകല സുഖഭോഗങ്ങളും സുഖങ്ങളും സ്വാര്‍ത്ഥതയും ചിന്തയില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും ജീവിതത്തില്‍ നിന്നു പരിത്യജിച്ചാണ് അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. ഈ മനസും, ഈ ജീവിതവും ജീവിതാന്ത്യം വരെ തുടരാനുള്ള മനശക്തിയും അനുഗ്രഹവുമാണ് ഭക്തന്മാര്‍ അയ്യപ്പനോടു പ്രാര്‍ത്ഥിക്കുക.









