തൃശൂര്‍: കോർപ്പറേഷനിൽ മേയര്‍സ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ലാലി ജെയിംസിന് ഒടുവിൽ സസ്പെന്‍ഷന്‍. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റേതാണ് നടപടി. ഡോക്ടർ നിജി ജസ്റ്റിൻ മേയർ പദവി കാശിന് വിറ്റെന്നായിരുന്നു ലാലിയുടെ ആരോപണം. തൃശൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ നിജി ജസ്റ്റിൻ കോർപറേഷൻ മേയറായി വെള്ളിയാഴ്ചയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപതാമത്തെ മേയർ. തൃശൂർ കോൺഗ്രസിലെ ആദ്യ വനിതാ മേയർ. പണപ്പെട്ടി ആരോപണം ഉയർത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് , നിജിയ്ക്കു തന്നെ വോട്ട് ചെയ്തു. രണ്ട് സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിനെ പിന്തുണച്ചു. അതേസമയം സസ്പെന്‍ഷനെ ഭയപ്പെടുന്നില്ലെന്ന് ലാലി ജെയിംസ് പറഞ്ഞു. ശിക്ഷാ നടപടി സ്വീകരിക്കുന്നെന്നും പാര്‍ട്ടിക്ക് കൂടുതല്‍ ആഘാതം ഉണ്ടാക്കില്ലെന്നും ലാലി പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്താൽ ഇനിയും പല ഇടപാടുകളും തുറന്നു പറയുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു പിന്നാലെയാണ് നടപടി.







