കാസര്‍കോട്: ഇരു മുന്നണിക്കും തുല്യ അംഗങ്ങളുള്ള ബദിയഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തിന് പുറമെ വൈസ് പ്രസിഡന്റ് സ്ഥാനവും നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.എം അശ്വിനിക്ക് കുറി വീണു. ലീഗ് നേതാവ് അന്‍വറിന്റെ ഭാര്യ ഷാമിനയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഭാഗ്യം അവര്‍ക്കും സഹായത്തിനെത്തിയില്ല. പഞ്ചായത്തിനു പ്രസിഡന്റ് സ്ഥാനത്തിനു യു ഡി എഫ് പ്രതിനിധിയായി മത്സരിക്കാന്‍ കോണ്‍ഗ്രസ് ലീഗിനോടു പൊരുതിയാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയത്. കോണ്‍ഗ്രസിന്റെ വാശിക്കു മനസ്സില്ലാമനസ്സോടെ ലീഗ് കീഴടങ്ങുകയായിരുന്നു. ഇരുമുന്നണികള്‍ക്കും തുല്യ അംഗസംഖ്യയായതിനാല്‍ അപ്പോഴും ഭാഗ്യം ബി ജെ പിക്കൊപ്പമായിരുന്നു.
പഞ്ചായത്തില്‍ ഇരു സ്ഥാനങ്ങളും കൈവരിക്കാന്‍ കഴിഞ്ഞതില്‍ ബി ജെ പി നേതൃത്വവും പ്രവര്‍ത്തകരും സന്തോഷം പ്രകടിപ്പിച്ചു.







