കാസര്‍കോട്: കൂടെ താമസിച്ചിരുന്ന യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. 39 കാരിയും വിവാഹ മോചിതയുമായ യുവതിയുടെ പരാതിയില്‍ തൃക്കരിപ്പൂരിലെ മുഹമ്മദ് അലിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
2019മുതല്‍ യുവതിയും മുഹമ്മദ് അലിയും ഒന്നിച്ചാണത്രെ താമസം. ഇതിനിടയില്‍ തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും വന്‍തുക കടയമായി കൈക്കലാക്കി വഞ്ചിക്കുകയും ചെയ്യുകയായിരുന്നുവെന്നു യുവതി ചന്തേര പൊലീസില്‍ പരാതിപ്പെട്ടു. മുഹമ്മദ് അലിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







