കാസര്‍കോട്: കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു. തുരുത്തി 16-ാം വാര്‍ഡില്‍ നിന്നു 215 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ഷാഹിന നഗരസഭാംഗമായത്. ഷാഹിനയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഹമീദ് ബെദിര നിര്‍ദ്ദേശിച്ചു. നൈമുന്നീസ പിന്തുണച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബി ജെ പിയില്‍ നിന്ന് ശാരദയും മത്സരിച്ചിരുന്നു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലീംലീഗ് നേതാവ് കല്ലട്ര അബ്ദുല്‍ ഖാദറിന്റെ മകളാണ് ഷാഹിന സലീം. എം ബി എ ബിരുദധാരിയാണ്.നേരത്തെ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഷാഹിന സലീം നിലവില്‍ വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.
വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും.








