കാസര്‍കോട്: കുടുംബം പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ നിന്നു സ്വര്‍ണ്ണം- വെള്ളി ആഭരണങ്ങളും രേഖകളും കവര്‍ന്നതായി പരാതി. കാഞ്ഞങ്ങാട്, പടന്നക്കാട്, കുറുന്തൂരിലെ പി കെ ജോജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച രാത്രി 12 മണിക്കും വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടുപവന്‍ സ്വര്‍ണ്ണവും വെള്ളി അരഞ്ഞാണവും മറ്റു രേഖകളും കവര്‍ച്ച ചെയ്തതായി ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. എസ് ഐ സി പി ജിജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.







