കാസര്‍കോട്: ഹൊസങ്കടി ടൗണിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ജബ്ബാര്‍ (45) ഹൃദയാഘാതം മൂലം മരിച്ചു. മിയാപ്പദവ്, കുളബയല്‍ പാലടി സ്വദേശിയാണ്. ബുധനാഴ്ച രാത്രി ഓട്ടം കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. രാത്രി ഒരു മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ അബ്ദുല്‍ ജബ്ബാറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിമത്ത് സൗറ. മക്കള്‍: ഇമ്രാന്‍, സാലി, ഫാത്തിമ, റസാഖ്.







