കാസര്‍കോട്: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഹ്ലാദപൂര്‍വ്വം ആഘോഷിച്ചു.
ഇരുപത്തഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധര്‍മ്മങ്ങളും നടത്തിയാണ് വിശ്വാസികള്‍ ക്രിസ്തുമസിനെ സന്തോഷത്തോടെ എതിരേറ്റത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യബലികളും തീജ്വാല ശുശ്രൂഷയും പ്രദക്ഷിണവും നടന്നു. വിവിധ സഭകളില്‍ ആദരണീയരായ വൈദികന്മാര്‍ നേതൃത്വം നല്‍കി.







